KERALA

ട്രംപിന്റെ നയത്തോട് വിയോജിപ്പ്; കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കണമെന്ന് മാർപാപ്പ


വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തോടു വിയോജിച്ച് യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ ലിയോ പതിന്നാലാമൻ.കുടിയേറ്റക്കാരുടെ അന്തസ്സ് മാനിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നിർബന്ധിച്ച് നാടുകടത്തുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ വാക്കുകൾ. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്.


Source link

Related Articles

Back to top button