KERALA

മൂന്ന് ടീമുകള്‍, ഒരേയൊരു പ്ലേഓഫ് ബര്‍ത്ത്; മുംബൈക്കും ഡല്‍ഹിക്കും ലഖ്‌നൗവിനും ഇനി കണക്കിലെ കളികള്‍


ഒരു മത്സരം- പക്ഷേ, അതുകൊണ്ട് നേട്ടമുണ്ടാക്കിയത് മൂന്ന് ടീമുകള്‍. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഡല്‍ഹിയുടെ തോല്‍വിയോടെ ഐപിഎല്‍ പ്ലേ ഓഫിലെത്തിയത് മൂന്ന് ടീമുകളാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് പിന്നെ ഗുജറാത്ത് ടൈറ്റന്‍സും. ഐപിഎല്ലിന്റെ സമീപകാല ചരിത്രത്തില്‍ വെറും 60 ഗ്രൂപ്പ് മത്സരങ്ങള്‍ക്കുള്ളില്‍ മൂന്ന് പ്ലേ ഓഫ് സ്‌പോട്ടുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നത് ഇതാദ്യമായാണ്. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകൾ. കൊല്‍ക്കത്ത, ചെന്നൈ, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകള്‍ നേരത്തേതന്നെ പുറത്തായി. ഇനിയുള്ള ജയപരാജയങ്ങള്‍ മൂന്ന് ടീമുകളുടെയും പ്ലേ ഓഫ് ബര്‍ത്തിനെ ബാധിക്കും.നിലവില്‍ 12 കളികളില്‍നിന്ന് 14 പോയന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്. 21-ാം തീയതി ഡല്‍ഹിക്കെതിരെയും 26-ാം തീയതി പഞ്ചാബിനെതിരെയുമാണ് മുംബൈയുടെ ഇനിയുള്ള മത്സരങ്ങള്‍. രണ്ടു മത്സരങ്ങളും ജയിച്ചാല്‍ 18 പോയന്റുമായി മുംബൈ പ്ലേ ഓഫിലെത്തും. മറ്റ് മത്സരഫലങ്ങള്‍ കാത്തിരിക്കേണ്ടതില്ല.


Source link

Related Articles

Back to top button