KERALA

ബിന്ദുവിനെ അപമാനിച്ച മറ്റ് പോലീസുകാര്‍ക്കെതിരേയും അന്വേഷണംവേണം- പി.കെ. ശ്രീമതി


തിരുവനന്തപുരം: ദളിത് യുവതി ആര്‍. ബിന്ദു മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അവരുടെ പ്രതികരണം.ബിന്ദുവിനുണ്ടായ ദുരനുഭവം വാര്‍ത്തയായതോടെ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നടപടി സ്വാഗതാര്‍ഹം, സന്തോഷം, ബിന്ദുവിനെ അപമാനിച്ച മറ്റു പോലീസുകാര്‍ക്കെതിരേയും അന്വേഷണം വേണം, ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Source link

Related Articles

Back to top button