അനധികൃത നിർമാണങ്ങൾ, മതിയായ അഗ്നിശമന സംവിധാനമില്ല; കോഴിക്കോട്ടെ അഗ്നിബാധയിൽ ആളിക്കത്തി പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം കോഴിക്കോട് കോർപ്പറേഷനെതിരെ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. കെട്ടിട നിർമാണത്തിലെ അപാകവും നഗരത്തിലെ അഗ്നിശമന സംവിധാനത്തിന്റെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങൾ ചൂടുപിടിക്കുന്നത്. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമാണങ്ങൾ ഏറെയുണ്ടെന്ന് കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. കെട്ടിടം പുതുക്കിപ്പണിയാൻ മുൻപ് തീരുമാനമെടുത്തെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ തീരുമാനം നടപ്പാക്കാനായില്ല. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടത്തിൽ ഉണ്ടാവേണ്ട സംവിധാനങ്ങൾ ഒന്നും ഈ കെട്ടിടത്തിൽ ഇല്ല. കെട്ടിട ഉടമ എന്ന നിലയിൽ കോർപ്പറേഷൻ വേണ്ട സൗകര്യങ്ങൾ അവിടെ ഒരുക്കിയില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഫയർ ഓഡിറ്റ് കൃത്യമായി ഇവിടെ നടക്കുന്നുണ്ടോ എന്നും പ്രതിപക്ഷം വിമർശിച്ചു.
Source link