KERALA

സായ് സുദര്‍ശന്റെ പോരാട്ടം പാഴായി; ഗുജറാത്തിനെ തകര്‍ത്ത് 2-ാം ക്വാളിഫയറിന് ടിക്കറ്റെടുത്ത് മുംബൈ


മുല്ലന്‍പുര്‍: ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിലേക്ക്. തോല്‍വിയോടെ ഗുജറാത്ത് പുറത്തായി. ആദ്യം ബാറ്റുചെയ്ത് മുംബൈ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഫൈനല്‍ ബര്‍ത്തിനായി മുംബൈ, പഞ്ചാബ് കിങ്‌സിനെ നേരിടും.ഗുജറാത്തിനായി സായ് സുദര്‍ശനും വാഷിങ്ടണ്‍ സുന്ദറും പുറത്തെടുത്ത പോരാട്ടം പാഴായി. 49 പന്തില്‍ നിന്ന് ഒരു സിക്‌സും 10 ഫോറുമടക്കം 80 റണ്‍സെടുത്ത സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.


Source link

Related Articles

Back to top button