KERALA
ഗാസയിലെ ദുരിതാശ്വാസകേന്ദ്രത്തിന് സമീപം വെടിയുതിർത്തത് ഹമാസ് എന്ന് ഇസ്രയേൽ; ദൃശ്യങ്ങൾ പങ്കുവെച്ചു

ജെറുസലേം: തെക്കന്‍ ഗാസയിലെ റാഫയില്‍, ദുരിതാശ്വാസകേന്ദ്രത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ 31 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍. ആക്രമണം നടത്തിയത് ഹമാസ് ആണെന്നും ഇസ്രയേല്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) രംഗത്തെത്തിയത്. ഹമാസിന്റെ തോക്കുധാരികള്‍ ആള്‍ക്കൂട്ടത്തിനുനേര്‍ക്ക് വെടിയുതിര്ക്കുന്നതിന്റേത് എന്ന് അവകാശപ്പെട്ടു കൊണ്ടുള്ള ഡ്രോണ്‍ ദൃശ്യങ്ങളും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പുറത്തുവിട്ടു. മനുഷ്യത്വപരമായ സഹായങ്ങളെ അട്ടിമറിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ആയിരുന്നു നടന്നതെന്നും ഐഡിഎഫ് ആരോപിച്ചു.
Source link