INDIA

തിരിച്ചുവരവിന്റെ രാജാവ്! 1,000 കോടി നഷ്ടത്തിൽ നിന്ന് ഒറ്റവർഷം കൊണ്ട് 9,000 കോടി ലാഭം, അനിൽ അംബാനി മാജിക്?


തിരിച്ചുവരവ് എന്നുപറഞ്ഞാൽ അതു ദാ ഇതാണ്! സാക്ഷാൽ അനിൽ അംബാനിയുടേത് (Anil Ambani). കനത്ത നഷ്ടത്തിൽ ഒറ്റവർഷം കൊണ്ട് കുതിച്ചുകയറിയത് അമ്പരിപ്പിക്കുന്ന ലാഭത്തിലേക്ക്. അനിൽ അംബാനി നയിക്കുന്ന റിലയൻസ് പവറും (Reliance Power) റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമാണ് (Reliance Infrastructure) ലാഭത്തിലേക്ക് വൻ മടങ്ങിവരവ് നടത്തി ശ്രദ്ധനേടിയത്. ഓഹരി നിക്ഷേപകർക്ക് ഈ രണ്ട് കമ്പനികളും ‘മൾട്ടിബാഗർ’ (Multibagger) നേട്ടം സമ്മാനിച്ചുവെന്ന പ്രത്യേകതയുമുണ്ട്.റിലയൻസ് പവർ 2,242 കോടി രൂപയുടെ നഷ്ടമായിരുന്നു (net loss) 2023-24ൽ നേരിട്ടത്. 2024-25ൽ കമ്പനി കുതിച്ചുകയറിയത് 2,947 കോടി രൂപയുടെ ലാഭത്തിലേക്ക് (net profit). നിക്ഷേപകർക്ക് സമ്മാനിച്ച നേട്ടമാകട്ടെ (one-year return) 151 ശതമാനവും. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രകടനവും ഇതിനോട് കിടപിടിക്കും. 2023-24ൽ നഷ്ടം 1,148 കോടി. 2024-25ൽ ലാഭം 9,177 കോടി. നിക്ഷേപകർ സ്വന്തമാക്കിയ നേട്ടം 136 ശതമാനവും.കമ്പനി പ്രതിനിധാനം ചെയ്യുന്ന മേഖലയുടെ ലാഭശരാശരിയേക്കാൾ ഉയർന്ന വാർഷികലാഭം സ്വന്തമാക്കിയതും ലാഭമാർജിനിലെ (net profit margin) മികച്ച വളർച്ചയും വരുമാന വളർച്ചയും കുറയുന്ന കടബാധ്യതയുമാണ് റിലയൻ‌സ് പവറിന് നേട്ടമാകുന്നതെന്ന് ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ട് വ്യക്തമാക്കി. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരിവില 3 മാസത്തിനിടെ ഉയർന്നത് 79 ശതമാനമാണ്. 221 രൂപയായിരുന്ന ഓഹരിവില ഒരുഘട്ടത്തിൽ 421 രൂപവരെയുമെത്തി. നഷ്ടത്തിൽ നിന്നു ലാഭത്തിലേക്ക് കടന്നതും മികച്ച ലാഭമാർജിനും ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ റിലയൻസ് ഹോം ഫിനാൻസും (Reliance Home Finance) കഴിഞ്ഞ 3 മാസത്തിനിടെ 143 ശതമാനം മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓഹരിവില ഉയർന്നത് 3 രൂപയിൽ നിന്ന് 8 രൂപയിലേക്ക്.27,000 കോടി ആസ്തിയുമായി അനിൽ അംബാനിയുടെ മകൻ; റിലയൻസിന്റെ തിരിച്ചുവരവൊരുക്കിയ സൂത്രധാരൻസോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ (SECI) ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സോളർ ആൻഡ് ബാറ്ററി എനർജി സ്റ്റോറേജ് സ്ഥാപിക്കാനുള്ളതും 25 വർഷത്തെ വൈദ്യുതി വിതരണത്തിനുമുള്ള കരാർ നേടിയത് റിലയൻസ് പവറിനും കരുത്തായി. മൊത്തം 10,000 കോടി രൂപ മതിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. മറ്റൊരു ഉപകമ്പനിയായ റിലയൻസ് എൻയു എനർജീസും മികച്ച പ്രവർത്തനമാണ് നടത്തുന്നത്.


Source link

Related Articles

Back to top button