INDIA

യുദ്ധം പിടിമുറുക്കി, വിപണികൾ വീണു, ഫെഡ് പ്രതീക്ഷ മാത്രം മുന്നിൽ


ഇസ്രായേൽ – ഇറാന്‍ അക്രമണവാർത്ത വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മറ്റ് വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ക്രൂഡ് ഓയിലിന് സമീപകാലത്തെ വലിയ കുതിച്ചു ചാട്ടം നൽകിയതും സുരക്ഷിത നിക്ഷേപ മാർഗങ്ങൾക്കായുള്ള നിക്ഷേപകരുടെ അന്വേഷണവും വിദേശ ഫണ്ടുകൾ വീണ്ടും വില്പനക്കാരാകുന്നതും ഇന്ത്യൻ വിപണിക്ക് ക്ഷീണമാണ്. മുൻ ആഴ്ചയിൽ ആർബിഐ പിന്തുണയിൽ 25,000 കടന്ന നിഫ്റ്റി യുദ്ധഭീതിയിൽ 24,500 പോയിന്റിന് താഴെ നിന്നും ആരംഭിച്ച് വെള്ളിയാഴ്ച 24718 പോയിന്റിലാണ് ക്ളോസ് ചെയ്തത്. വീണ്ടും 80000 പോയിന്റിന് സമീപത്തേക്ക് വീണു പോയ സെൻസെക്സ് 81118 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് തിരുത്തിയ ബാങ്ക് നിഫ്റ്റി മുന്നേറ്റം തുടരാനാകാതെ 2% നഷ്ടം കുറിച്ചു.രൂപ യുദ്ധങ്ങളെ സംബന്ധിച്ച ചർച്ചകളും, നിലപാടുകളും ഉയർന്ന് വരുമെന്നതും രണ്ട് സജീവ യുദ്ധങ്ങൾ നടക്കുന്നുവെന്നതും ജി-7 ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും.


Source link

Related Articles

Back to top button