വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് മടക്കം, ‘ചാംപ്യൻസ് ട്രോഫി’ മറന്നുവച്ച് ഇന്ത്യൻ ക്യാപ്റ്റൻ; എടുത്തുകൊടുത്ത് സപ്പോർട്ട് സ്റ്റാഫ്

ദുബായ്∙ മൊബൈൽ ഫോണുകൾ, താക്കോൽ, പാസ്പോര്‍ട്ട് തുടങ്ങി പ്ലേയിങ് ഇലവനിലെ മാറ്റത്തെക്കുറിച്ചുവരെ മറന്നുപോകുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ദൗർബല്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രശസ്തമാണ്. മറവിയുടെ പേരിൽ സഹതാരങ്ങൾ തന്നെ കളിയാക്കാറുണ്ടെന്ന് രോഹിത്ത് തന്നെ മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദുബായിലെ ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ രോഹിത് ഒരു സാധനം എടുക്കാൻ മറന്നു, വിജയികൾക്കുള്ള ട്രോഫി!.വാർത്താ സമ്മേളനത്തിനായി ട്രോഫിയുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ രോഹിത് മടങ്ങുമ്പോൾ ട്രോഫി എടുക്കാൻ മറന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഉടനെ വിരമിക്കില്ലെന്നതടക്കമുള്ള ഭാവി തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചശേഷം മടങ്ങുമ്പോഴായിരുന്നു രോഹിത് ട്രോഫി കൊണ്ടുപോകാൻ മറന്നത്. രോഹിത്തിനൊപ്പമുണ്ടായിരുന്ന സപ്പോർട്ടിങ് സ്റ്റാഫാണ് ചാംപ്യൻസ് ട്രോഫി എടുത്തു രോഹിത്തിനു പിന്നാലെ പോയത്.
Source link