EXCLUSIVE ‘എമ്പുരാനിൽ’ പൃഥ്വിക്കു പറ്റിയ പാളിച്ച; ആദ്യം നല്ലതു പറയാൻ കാരണമുണ്ട്, മല്ലിക ചേച്ചിയുടേത് ഒരമ്മയുടെ വികാരം: മേജർ രവി അഭിമുഖം

‘എമ്പുരാനി’ലെ നായകനും തന്റെ ഉറ്റ സുഹൃത്തുമായ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ലൈവിൽ പ്രതികരണവുമായി വന്നതെന്ന് മേജർ രവി. ഗുജറാത്ത് കലാപം സിനിമയിൽ കാണിച്ചപ്പോൾ അതിനു കാരണമായ ഗോധ്ര ട്രെയിൻ തീവയ്പ് കൂടി കാണിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വിവാദം ഉണ്ടാകില്ലായിരുന്നു എന്ന് മേജർ രവി പറയുന്നു. ടൈറ്റിൽ മൊണ്ടാഷിൽ വേഗത്തിൽ കാണിച്ചു പോയ ഈ സീനുകൾ ആർക്കും മനസ്സിലായില്ല. സിനിമ തുടങ്ങുന്നത് ഗുജറാത്തിലെ ഒരു മതവിഭാഗം മറ്റൊരു മതവിഭാഗത്തെ അകാരണമായി ആക്രമിക്കുന്ന രംഗങ്ങളിലൂടെയാണ്, അതാണ് പ്രധാന കുഴപ്പം. ‘എമ്പുരാൻ’ സിനിമയ്ക്ക് പറ്റിയ വീഴ്ച ഇതാണെന്നാണ് തന്റെ വിശ്വാസം. ഇതിന്റെ പേരിൽ മോഹൻലാലിന്റെ കേണൽ പദവി എടുത്തുകളയണം എന്ന് പറയുന്നതിൽ അർഥമില്ലാത്തതുകൊണ്ടാണ് വികാരപരമായി ഈ വിഷയത്തിൽ പ്രതികരിച്ചതെന്നും എന്ന് മേജർ രവി പറഞ്ഞു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻ അങ്ങനെ പറഞ്ഞത് അമ്മയുടെ വികാരമായിട്ടേ കാണുന്നുള്ളൂ എന്നും മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ മേജർ രവി പറഞ്ഞു.‘‘സിനിമ എടുക്കുന്നവരുടെ സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഒരു കഥ പറയുമ്പോൾ അതിനെ പക്ഷപാതമായി പറയാതെ കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ആരും ചോദ്യം ചെയ്യില്ല. പ്രശ്നം എന്താണെന്ന് വച്ചാൽ പടം തുടങ്ങുന്നത് ഗുജറാത്തിലെ ഒരു മതവിഭാഗം മറ്റൊരു മതവിഭാഗത്തെ അകാരണമായി ആക്രമിക്കുന്ന രംഗങ്ങളിലൂടെയാണ്. നേരെ മറിച്ച് ഗോധ്രയിൽ ട്രെയിൻ കത്തുന്നിടത്തു നിന്നു തുടങ്ങിയെങ്കിൽ കുഴപ്പമില്ലായിരുന്നു. ട്രെയിൻ കത്തുന്നത് കാണിച്ചിട്ടുണ്ട്, പക്ഷേ മൊണ്ടാഷ് പോലെ ആണ് കാണിച്ചിരിക്കുന്നത്. അതും സിനിമയുടെ ടൈറ്റിൽ കാർഡിൽ. ആ സംഭവത്തിന്റെ പ്രതികാരമാണ് പിന്നെയുള്ള സീനിൽ വരുന്നതെന്ന് കാണിക്കുന്നെങ്കിൽ അത് കൃത്യമായി കാണിക്കണ്ടേ. പ്രേക്ഷകന് ഒരു രീതിയിലും ഈ രണ്ട് സംഭവങ്ങളെയും ബന്ധിപ്പിക്കാൻ ആകുന്നില്ല. അതിന്റെ ബാധ്യസ്ഥത സംവിധായകനും തിരക്കഥാകൃത്തിനുമുണ്ട്.
Source link