INDIA

Exclusive Video ആശങ്കകൾക്കിടമില്ല! ഇന്ത്യ ഗ്രോത്ത് സ്‌റ്റോറി തുടരും; ട്രംപിന്റെ നയങ്ങള്‍ നിലനില്‍ക്കില്ല


ഓഹരി വിപണിയില്‍ സമീപകാലത്തുണ്ടായ തിരുത്തില്‍ താല്‍ക്കാലികം മാത്രമാണെന്നും വിപണി മികച്ച രീതിയില്‍ മുന്നോട്ടുപോകുമെന്നും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ ഡിബിഎഫ്എസ് മാനേജിങ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമീപ കാല ഭീഷണികളൊന്നുമില്ലെന്നും വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാനുള്ള നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഹരി വിപണിയിലേക്ക് ധാരാളം ആളുകള്‍ കോവിഡിന് ശേഷം രംഗപ്രവേശം ചെയ്തിട്ടുണ്ട്, മ്യൂച്ച്വല്‍ ഫണ്ട് വഴിയും നേരിട്ടുമെല്ലാം. അതിന് പല കാരണങ്ങളുണ്ട്. ഡിജിറ്റല്‍ ഇക്കണോമിയുടെ വളര്‍ച്ചയും ഒരു കാരണമാണ്. സ്‌റ്റോക്കുകളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് ഇന്ന് പലര്‍ക്കും പാഷനായി മാറുന്നുണ്ട്. മികച്ച നേട്ടം ലഭിക്കുന്നതിനുള്ള മറ്റ് അവസരങ്ങള്‍ കുറയുകയും ചെയ്യുന്നു. വളരെ ലളിതമായി ഓഹരി വിപണിയില്‍ നിക്ഷേപവും ട്രേഡിങ്ങും നടത്താമെന്നതും അതിന് കാരണമാണ്-പ്രിന്‍സ് പറയുന്നു. തിരുത്തലിന് പല കാരണങ്ങളുണ്ട്. ആഗോളതലത്തിലെ മാറ്റങ്ങള്‍ ആണ് പ്രധാനം. അമേരിക്കയിലെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും പ്രധാന ഘടകമാണ്. ആഗോളവല്‍ക്കരണത്തിന്റെ ആശയത്തിന് എതിരായിട്ടുള്ള നയങ്ങളാണ് പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത്. സംരക്ഷണവാദ നയങ്ങളാണ് അദ്ദേഹം പിന്തുടരുന്നത്. അത് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ല. ഇന്ത്യ ഗ്രോത്ത് സ്‌റ്റോറി തുടരും


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button