Explainer ഹോമിയോ മരുന്നു കഴിച്ചാൽ മദ്യപിച്ചതായി കണ്ടെത്തുമോ?; കഫ് സിറപ്പിലും ആൽക്കഹോൾ, ബ്രത്തലൈസർ പരിശോധന നടത്തുമ്പോൾ…

കോഴിക്കോട് ∙ ഹോമിയോ മരുന്നു കഴിച്ച കെഎസ്ആർടിസി ഡ്രൈവർ ബ്രത്തലൈസർ പരിശോധനയിൽ മദ്യപിച്ചതായി കണ്ടതും പിന്നീട് നിരപരാധിത്വം തെളിയിച്ചതും ആരോഗ്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്കു വഴി തുറന്നു. ‘ഹോമിയോ മരുന്നു കഴിച്ചാൽ മദ്യപാന പരിശോധനയിൽ കുടുങ്ങുമോ? മദ്യപിച്ച് കുടുങ്ങിയാൽ തന്നെ ഹോമിയോ മരുന്നു കഴിച്ചതാണെന്നു പറഞ്ഞ് രക്ഷപ്പെടാൻ സാധിക്കുമോ?’ – ഈ രണ്ട് ചോദ്യങ്ങളാണ് ഉയരുന്നത്.കോഴിക്കോട് – മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന ഡ്രൈവർ ഷിദീഷിനെ മദ്യപിച്ചു എന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയത്. താൻ കഴിച്ച ഹോമിയോ മരുന്നു മൂലമാണ് ബ്രത്തലൈസർ ടെസ്റ്റിൽ പോസിറ്റീവായതെന്ന് ഷിദീഷ് പറഞ്ഞിട്ടും അധികൃതർ സമ്മതിച്ചില്ല. മാനേജിങ് ഡയറക്ടറുടെ മുന്നിൽ ഹാജരായി ഷിദീഷ് പിന്നീട് തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു.
Source link