JEE ആവശ്യമില്ല, ഓണ്‍ലൈന്‍ ബിഎസ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് മദ്രാസ് ഐഐടി

ഐഐടി മദ്രാസില്‍ ഡാറ്റാ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയിലുള്ള ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു.ജെഇഇ ഇല്ലാതെ തന്നെ ഐഐടി നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാനുള്ള ബദല്‍ മാര്‍ഗമാണിത്. ഔദ്യോഗിക പോര്‍ട്ടലായ study.iitm.ac.in വഴി 2025 മെയ് 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രായപരിധിയോ സീറ്റ് പരിധിയോ ഇല്ലാതെ ഈ പ്രോഗ്രാമുകളില്‍ ചേരാം.മികച്ച സാങ്കേതിക വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുക എന്ന ഐഐടി മദ്രാസിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സംരംഭം. ജെഇഇ യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രവേശനം നേടാമെങ്കിലും, മറ്റുള്ളവര്‍ നാലാഴ്ചത്തെ ഓണ്‍ലൈന്‍ പ്രിപ്പറേറ്ററി മൊഡ്യൂള്‍ പൂര്‍ത്തിയാക്കുകയും നേരിട്ടുള്ള യോഗ്യതാ പരീക്ഷ വിജയിക്കുകയും വേണം.
Source link