One Day Trip ഗ്യാപ്പില്ലാ കാഴ്ചകൾ കണ്ട്, റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിലൊരു സൂപ്പർ യാത്ര

അതിരാവിലെ മൂന്നാറിലെത്തിയാൽ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് അടിപൊളി യാത്രയാണ്. റോയൽ വ്യൂ ഡബിൾ ഡക്കർ ബസാണ് മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സഞ്ചാരികളെ കാത്ത് കിടക്കുന്നത്. ബസ് മിസ്സാകണ്ടല്ലോ എന്നു കരുതി അതിരാവിലെ തന്നെ കോട്ടയത്തു നിന്നും മൂന്നാറിലേക്കുള്ള യാത്ര തുടങ്ങി. ബസ് യാത്രയ്ക്കുള്ള ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നതു കൊണ്ട് സീറ്റിന്റെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല. മൂന്നാറിൽ എത്തുന്നവർക്ക് ഓൺലൈനിൽ അല്ലാതെ ഇവിടെ നേരിട്ട് എത്തിയും ടിക്കറ്റ് എടുക്കാം. ഓൺലൈൻ ബുക്കിങ് പൂർത്തിയായില്ലെങ്കിൽ ടിക്കറ്റ് ലഭിക്കും. വണ്ടിയ്ക്കുള്ളിൽ മുകൾനിലയിൽ 38, താഴെ 12 സീറ്റുകളും താഴത്തെ നിലയിൽ 5 പേർക്കിരിക്കാവുന്ന ബെർത്തും ഒരുക്കിയിട്ടുണ്ട്.മുകളിലത്തെ നിലയിലേക്ക് സ്റ്റെപ്പ് വഴി കയറി, മുൻനിരയിൽ തന്നെ ഇരിപ്പ് ഉറപ്പിച്ചു. കൃത്യം 9 ന് തന്നെ യാത്ര തുടങ്ങി. മൂന്നാറിലെ ഗ്യാപ് റോഡിലെ കാഴ്ചകൾ ആസ്വദിക്കുന്ന തിരക്കിലാണ് ബസിലെ യാത്രക്കാർ. മൂന്നാർ ടൗണിൽ നിന്ന് ബസ് മുന്നോട്ട് പോകുന്നു, റോഡിന് ഇരുവശത്തും തേയിലത്തോട്ടങ്ങൾ കണ്ടുകണ്ട് പോകാം…ലോകത്തിലെ ഏറ്റവും മനോഹരമായ മലമ്പാതകളിലൊന്നായിരിക്കും ഇത്.
Source link