KERALA

POCSO കേസ്: കൂട്ടിക്കല്‍ ജയചന്ദ്രൻ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നെന്ന് സര്‍ക്കാർ സുപ്രീം കോടതിയിൽ


ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. നടന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. അതേസമയം കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്താൻ നടന്റെ ഭാ​ഗത്തുനിന്ന് ശ്രമം നടക്കുന്നതായി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ബി.വി. നാ​ഗരത്നയുടെ അധ്യക്ഷതയുടെ ബെഞ്ചിന് മുമ്പാകെയായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് തങ്ങൾക്കുവേണ്ടി ഹാജരാകുമെന്നാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ ഇപ്പോഴത്തെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. അദ്ദേഹത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഹർജി പരി​ഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ആവശ്യം സുപ്രീംകോടതി അം​ഗീകരിക്കുകയായിരുന്നു.


Source link

Related Articles

Back to top button