Union Budget 2025 ജനങ്ങളുടെ കൈയിൽ പണം നൽകി, ഇനി വിപണികുതിക്കുമോ?

വിപണിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ഇടത്തരക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകിയ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം വിപണിയിൽ ലാഭമെടുക്കൽ വന്നെങ്കിലും പ്രീബജറ്റ് റാലിയുടെ നേട്ടങ്ങൾ കൈവിടാതിരുന്നത് ഇന്ത്യൻ വിപണിക്ക് തുടർന്നും അനുകൂലമാണ്. പ്രീബജറ്റ് റാലിയിൽ നേട്ടമുണ്ടാക്കിയ സെക്ടറുകളിൽ കൃത്യമായ ലാഭമെടുക്കൽ വന്നപ്പോൾ, കൺസ്യൂമർ ഓഹരികൾ ഇന്ന് ഇന്ത്യൻ വിപണിയെ താങ്ങി നിർത്തി. നാസ്ഡാകിനൊപ്പമുള്ള ഐടി സെക്ടറിന്റെ വീഴ്ചയാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് ‘പോസ്റ്റ് ബജറ്റ്’ റാലി നിഷേധിച്ചത്. ബജറ്റിലെ സുവർണനേട്ടം എഫ്എംസിജി, ഫാഷൻ ( ജ്വല്ലറി, ടെക്‌സ്‌റ്റൈൽസ്, പാദരക്ഷ), എന്റർടൈൻമെന്റ് ( ഹോട്ടൽ, റസ്റ്ററന്റ്, പാർക്കുകൾ) ലിക്കർ, ബൈക്ക്, ചെറുകാറുകൾ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നികുതിയിളവിലൂടെ ചെലവിടുന്ന പണമെത്തുമെന്നത് അതാത് സെക്ടറുകളിലെ ഓഹരികൾക്ക് അനുകൂലമാണ്.
Source link